ഈ ബ്ലോഗ് തിരയൂ

1/02/2012

ഷാര്‍ജ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരിക്കുന്ന മനുഷ്യജാലിക ഷാര്‍ജയിലും സംഘടിപ്പിക്കും. SKSSF ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ ജനുവരി 27 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഷാര്‍ജ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ ആണ് ഈ വര്‍ഷത്തെ മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. രാഷ്ട്രത്തിന്‍റെ സുരക്ഷക്ക് വേണ്ടി സൗഹൃദത്തിന്‍റെ ജാലകം തുറന്നു കഴിഞ്ഞ വര്‍ഷം ഷാര്‍ഝ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടത്തിയ മനുഷ്യജാലിക മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും വന്‍ ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. ഈ വര്‍ഷവും മനുഷ്യ ജാലികയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും പ്രോഗ്രാം ശ്രദ്ധേയമാക്കാനും ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ അബ്ദുറസാഖ് തുരുത്തിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന SKSSF ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. യോഗം ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല ചേലേരി ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് വളാഞ്ചേരി, മൊയ്തു സി.സി., ജമാല്‍ ആലിപ്പറന്പ്, ഹംസ മുക്കോട് എന്നിവര്‍ സംസാരിച്ചു. റഫീഖ് കീഴിക്കര സ്വാഗതവും ഫൈസല്‍ പയ്യനാട് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ